നെല്ലിയാമ്പതിയിലെ തോട്ടത്തിൽ കെണിയിൽപെട്ട് ചത്ത പുലി
നെന്മാറ: കെണിയിൽപെട്ട് മുറിവു പറ്റിയതിനെ തുടർന്നാണ് നെല്ലിയാമ്പതി തേയിലത്തോട്ടത്തിൽ പുലി ചത്തതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വനംവകുപ്പ് ഡോക്ടർ ഡേവിഡ് അബ്രഹാം, പോത്തുണ്ടി വെറ്ററിനറി സർജൻ ഗീതാഞ്ജലി, എൻ.ടി.സി.എ പ്രതിനിധി എൻ. ശശിധരൻ, എൻ.ജി.ഒ പ്രതിനിധി അഡ്വ. ലിജു പനങ്ങാട്, ഗവ. വിക്ടോറിയ കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രഫ. അബ്ദുൽ റഷീദ്, നെന്മാറ ഡി.എഫ്.ഒ ബി. പ്രവീൺ, നെല്ലിയാമ്പതി വനം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. ഷരീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയേന്ദ്രൻ, ബി.എഫ്.ഒമാരായ കെ. പ്രമോദ്, അഭിലാഷ് തുടങ്ങിയവർ അന്വേഷണത്തിനും തുടർനടപടികൾക്കും നേതൃത്വം നൽകി.
ലില്ലി ഡിവിഷനിലെ തോട്ടത്തിൽ മരുന്ന് തളിക്കാൻ പോയ തൊഴിലാളികളാണ് ഭാഗികമായി അഴുകിയ നിലയിൽ പുലിയുടെ ജഡം കണ്ടത്. പന്നിയെ പിടിക്കാൻ ഈ പ്രദേശങ്ങളിൽ കെണി വെക്കുന്നത് പതിവാണ്. കെണിയിൽപെട്ട പുലിയുടെ ആന്തരികാവയവങ്ങൾ കുരുക്ക് മുറുകി തകരാറിലായതായി കണ്ടെത്തി. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ട ശേഷം വ്യാഴാഴ്ച വൈകീട്ട് പുലിയെ വനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.