പുനലൂർ: ആര്യങ്കാവ് വനം റേഞ്ചിലെ ആറുമുറിക്കടയിൽ കൃഷിയിടത്തിലെ വേലി കെണിയിൽപെട്ട് പുലി ചത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആറുമുറിക്കട ചരുവിള വീട്ടിൽ ഷെമീർ (38), രാജപ്പൻപിള്ള (55) എന്നിവരെയാണ് ആര്യങ്കാവ് റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്തത്. ഇവരെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷെഡ്യൂൾഡ് ഒന്നിൽപെട്ട പുലിയെ കെണിവെച്ച് വേട്ടയാടി കൊന്നുവെന്ന കുറ്റത്തിനാണ് കേസെടുത്തത്.
ഞായറാഴ്ച രാവിലെയാണ് വനത്തിന് സമീപത്തെ റെയിൽവേ പുറമ്പോക്കിൽ കൃഷി ചെയ്തിരിക്കുന്ന ഷെമീറിെൻറ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന കമ്പി വലയോട് ചേർന്നുള്ള കെണിയിൽപെട്ട് പുലി ചത്തത്. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായി സാധാരണയായി സ്ഥാപിക്കാറുള്ള കമ്പിവലക്കുള്ളിലാണ് കെണി ഒരുക്കിയത്. കട്ടി കൂടിയ ഇരുമ്പ് കേബിളാണ് ഇതിന് ഉപയോഗിച്ചത്. പ്രതികൾക്ക് വന്യമൃഗ വേട്ട സംഘവുമായി ബന്ധമുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്. രാജപ്പൻപിള്ളയാണ് കെണി ഒരുക്കിയത്. പുലിയുടെ വയർ കമ്പിക്കുരുക്കിൽ മുറുകിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.