Representational Image

ഇടുക്കി പാലൂർക്കാവിൽ പുലിയിറങ്ങി; വളർത്തുനായ​ക്ക് നേരെ ആക്രമണം

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തുനായയെ ആക്രമിച്ചു. വ്യാഴാഴ്ച വൈകീട്ട്​ 6.30ന് പാലൂർക്കാവ് ഊട്ടുകളത്തിൽ ബിൻസിയുടെ വളർത്തുനായെയാണ് പുലി ആക്രമിച്ചത്. വീടിനുപുറത്ത് അഴിച്ചുവിട്ടിരുന്ന നായുടെ നിലവിളി കേട്ട് ബിൻസിയും മക്കളും ഓടി വന്നപ്പോൾ പുലി നായെ വലിച്ചുകൊണ്ടുപോയിരുന്നു.

ബഹളം ​െവച്ചതോടെ നായെ ഉപേക്ഷിച്ച് പുലി ഓടിമറഞ്ഞു. നായുടെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയുടെ കാൽപാടുകൾ മണ്ണിൽ പതിഞ്ഞിട്ടുണ്ട്.

ഒരാഴ്ച മുമ്പ് ജിൻസിയുടെ ഒരു നായ്ക്കുട്ടിയെ ചത്തനിലയിൽ കണ്ടിരുന്നു. പുലിയുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായതോടെ ജനം ഭീതിയോടെയാണ് വീടിന് പുറത്തിറങ്ങുന്നത്. നായെ ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന്​ വാർഡ് മെംബർ ഷീബാ ബിനോയ് ആവശ്യപ്പെട്ടു.

Tags:    
News Summary - Leopard attack pet dog in Paloorkavu, Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.