ചത്ത പുലി; പരിക്കേറ്റ ഗോപാലൻ ആശുപത്രിയിൽ
അടിമാലി: കൃഷിയിടത്തിൽ ജോലിക്കെത്തിയ കർഷകനെ പുലി ആക്രമിച്ചു. ആദിവാസി കർഷകൻ ഗോപാലനെയാണ് കൃഷിയിടത്തിൽ വെച്ച് പുലി ആക്രമിച്ചത്. സംഭവത്തിൽ പുലി ചത്തു. ഗോപാലനെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാങ്കുളത്തിന് സമീപം ചിക്കണം കുടി ആദിവാസി കോളനിയിൽ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഗോപാലന്‍റെ വീടിന് 50 മീറ്റർ അകലെയായിരുന്നു പുലിയെ കണ്ടത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഏറെ നേരം ഗോപാലൻ പുലിയുമായി മല്ലിട്ടതായാണ് വിവരം. ഒടുവിൽ മൽപ്പിടുത്തത്തിനിടെ വാക്കത്തികൊണ്ട് പുലിയെ വെട്ടുകയായിരുന്നു.
സംഭവത്തിൽ വനം വകുപ്പ് കേസെടുക്കില്ലെന്നാണ് വിവരം. വനംവകുപ്പ് പ്രദേശത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിനു ശേഷമാണ് തീരുമാനം. പുലി ആക്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥം വെട്ടുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു.
രണ്ടാഴ്ചയായി മേഖലയിൽ പുലി ഭീതിയുണ്ടായിരുന്നു. വ്യാപകമായി വളർത്ത് മൃഗങ്ങളെ കൊന്നിരുന്നു. ശനിയാഴ്ച പുലർച്ചെ നാലിന് പട്ടരുമഠം ഡെയ്സിയുടെ രണ്ട് ആടിനെ കൊന്നിരുന്നു. കൂടാതെ ബിനോയിയുടെ കോഴികളെയും പുലി കൊന്ന് തിന്നിരുന്നു.
സി.സി ടിവിയിൽ പുലിയുടെ ദ്യശ്യം പതിഞ്ഞതോടെ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.