അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തൽ: സിബി മാത്യൂസിനെതിരെ കേസെടുക്കാമെന്ന്​ നിയമോപദേശം

കൊച്ചി: സൂര്യനെല്ലി കേസിൽ അതിജീവിതയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തകമെഴുതിയ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ ഐ.പി.സി 228 (എ) പ്രകാരം കേസെടുക്കാമെന്ന് പൊലീസിന്​ നിയമോപദേശം. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ.കെ. ജോഷ്വയുടെ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് നിയമോപദേശം നൽകിയത്.

സർവിസിൽനിന്ന് വിരമിച്ച ശേഷം 2017ൽ സിബി മാത്യൂസ് എഴുതിയ ‘നിർഭയം’ പുസ്തകത്തിലാണ്​ അതിജീവിത ആരെന്ന്​ വ്യക്തമാകുന്ന പരാമർശമുള്ളത്​. ഇതിനെതിരെ ജോഷ്വ പരാതി നൽകുകയായിരുന്നു.

സിബി മാത്യൂസ് നേതൃത്വം നൽകിയ സൂര്യനെല്ലി കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു പരാതിക്കാരനായ ജോഷ്വ. പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടർന്ന്​​ തിരുവനന്തപുരം ജില്ല പൊലീസ് മേധാവിക്ക് ജോഷ്വ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്​ ഹൈകോടതിയിൽ ഹരജി നൽകി. കോടതി നിർദേശപ്രകാരമാണ് പൊലീസ് നടപടികളുമായി മുന്നോട്ടുപോകുന്നത്.

Tags:    
News Summary - Legal advice that a case can be filed against siby mathews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.