Posted On
date_range Updated On
date_range മാധ്യമത്തിന്റെ പേരിൽ വ്യാജവാർത്ത: നിയമനടപടി സ്വീകരിക്കും
കോഴിക്കോട്: ‘മാധ്യമ’ത്തിന്റെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ‘മാധ്യമം’ മാനേജ്മെന്റ് അറിയിച്ചു. മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ ചേർത്താണ് വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
‘എസ്.ഡി.പി.ഐ ബന്ധം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയാകും, എസ്.ഡി.പി.ഐ പിന്തുണ ലീഗ് അണികളിൽ പോലും ആശയക്കുഴപ്പം സൃഷ്ടിച്ചു -സാദിഖലി ശിഹാബ് തങ്ങൾ’ എന്നാണ് വ്യാജപോസ്റ്ററിലുള്ളത്. ‘മാധ്യമം’ ഇങ്ങനെ ഒരുവാർത്തയോ പോസ്റ്ററോ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരം വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നിയമനടപടി ക്ഷണിച്ചുവരുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.