മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ ഇടതു സര്‍ക്കാര്‍ തയാറാവണം -അജ്മല്‍ ഇസ്മായീല്‍

തിരുവനന്തപുരം: മതവിദ്വേഷം പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിലക്കു നിര്‍ത്താന്‍ ഇടതു സര്‍ക്കാര്‍ തയാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ഉത്തരേന്ത്യയില്‍ നടന്ന ധര്‍മസന്‍സദ് അനന്തപുരി ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുകയായിരുന്നു.

പരമത വിദ്വേഷവും മതസ്പര്‍ദയുണ്ടാക്കുന്ന തരത്തിലുമുള്ള പരിപാടിയില്‍ സംസാരിച്ചവരുടെയെല്ലാം ആഹ്വാനങ്ങള്‍ സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കുന്നതാണ്. ഐക്യത്തിലും സാഹോദര്യത്തിലും കഴിയുന്ന സമൂഹങ്ങളെ പരസ്പരം സംശയാലുക്കളും ശത്രുക്കളുമാക്കുന്ന തരത്തിലായിരുന്നു പ്രഭാഷണങ്ങള്‍. ശാന്തിമന്ത്രം ഉരുവിടുന്ന യഥാര്‍ഥ ഹിന്ദുവിനെ പോലും അവഹേളിക്കുന്നതായിരുന്നു പരിപാടി.

മുസ്ലിം ഹോട്ടലുകളില്‍ ഇതര മതസ്ഥരെ വന്ധ്യംകരിക്കാനുള്ള മരുന്ന് നല്‍കുന്നു എന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനക്കെതിരേ പൊലീസ് നിയമ നടപടി സ്വീകരിക്കണം. കടകളിലെത്തുന്ന ഉപഭോക്താവിന്റെ ജാതിയും മതവും അറിയാനുള്ള എന്തു സാങ്കേതിക സംവിധാനമാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം. ഇത്തരം വിദ്വേഷ പ്രചാരകരെ കൈയാമം വെച്ചില്ലെങ്കില്‍ കേരളം മറ്റൊരു യു.പിയായി മാറും.

ഇടതു സര്‍ക്കാറിന്റെ ഒത്താശയോടെയാണോ ഈ പരിപാടി നടന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറാവണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Left government should be ready to stop those who spread religious hatred - Ajmal Ismail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.