ലീഗ് വിമതനായി മത്സരിച്ച് ജയിച്ച അബ്ദുൽ മജീദ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ

ലീഗ് വിമതന്‍റെ പിന്തുണ തേടി സി.പി.എം; മുക്കം മുനിസിപ്പാലിറ്റി എൽ.ഡി.എഫ് ഭരിക്കുമെന്ന് ജില്ല സെക്രട്ടറി

കോഴിക്കോട്: ഇരുമുന്നണികളും 15 വീതം സീറ്റുകൾ നേടി തുല്യതയിൽ നിൽക്കുന്ന മുക്കം മുനിസിപ്പാലിറ്റിയിൽ ലീഗ് വിമതന്‍റെ പിന്തുണ തേടി എൽ.ഡി.എഫ്. ലീഗ് വിമതന്‍റെ പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിലേറുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ലീഗ് വിമതനായി ജയിച്ച മുഹമ്മദ് അബ്ദുൽ മജീദുമായി സി.പി.എം നേതൃത്വം സംസാരിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുക്കത്ത് ആകെ 33 സീറ്റുകളിൽ 15 വീതമാണ് ഇരു മുന്നണികൾക്കും ലഭിച്ചത്. രണ്ട് സീറ്റ് എൻ.ഡി.എക്കാണ്. ഒരു സീറ്റിൽ വിജയിച്ച് നിർണായകമായത് ഇരട്ടക്കുളങ്ങര ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ലീഗ് വിമതൻ അബ്ദുൽ മജീദാണ്. 328 വോട്ട് നേടിയായിരുന്നു ജയം. എതിരാളി മുസ്ലിം ലീഗിലെ അബ്ദുൽ ഷെരീഫ് 312 വോട്ട് നേടി.

മുസ്​ലിം ലീഗ് മണ്ഡലം സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചതെന്നാണ്​ മജീദ്​ പറഞ്ഞത്​. ഇക്കാരണത്താൽ തനിക്ക് മുസ്​ലിം ലീഗ്​, സി.പി.എം, ബി.ജെ.പി, എ.പി സുന്നി ക്യാമ്പുകളിൽനിന്ന്​ വോട്ട്​ ലഭിച്ചിട്ടുണ്ട്​. ഭരിക്കാൻ ആരുടെ ഭാഗത്ത് കൂടണമെന്ന കാര്യം വോട്ട് തന്ന ഇവർ തീരുമാനിക്കണമെന്ന്​ മുഹമ്മദ് അബ്​ദുൽ മജീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Tags:    
News Summary - ldf seeks support of league rebel in mukkama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.