മദ്യനയത്തിലെ വഞ്ചന എൽ.ഡി.എഫ് തോൽവിക്ക് കാരണമായി -മദ്യനിരോധന സമിതി


തൃ​ശൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​നു​ണ്ടാ​യ വ​ൻ തോ​ൽ​വി​ക്ക് മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് മ​ദ്യ​ന​യ​ത്തി​ലെ വ​ഞ്ച​ന​യാ​ണെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം. മ​ദ്യ​ല​ഭ്യ​ത കു​റ​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​വ​ർ ഭ​ര​ണ​ത്തി​ലേ​റി​യ​പ്പോ​ൾ മ​ദ്യ​വ്യാ​പ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന മ​ദ്യ​നി​യ​ന്ത്ര​ണാ​ധി​കാ​രം റ​ദ്ദാ​ക്കി​യും ദൂ​ര​പ​രി​ധി വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് ന​ൽ​കി​യും ബാ​റു​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം കൂ​ട്ടി​യും സ​ർ​ക്കാ​ർ മ​ദ്യ​ലോ​ബി​യെ സ​ഹാ​യി​ച്ചു.

മ​ദ്യ​ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും കു​റ​ക്കു​ന്ന​തും കു​ടും​ബ സു​ര​ക്ഷ​ക്കും സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തു​മാ​യ മ​ദ്യ​ന​യം സ്വീ​ക​രി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

തൃ​ശൂ​ർ സെ​ന്റ് തോ​മ​സ് കോ​ള​ജി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി​ൻ​സെ​ന്റ് മാ​ളി​യേ​ക്ക​ൽ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ, മ​ഹി​ളാ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ്ര​ഫ. ഒ.​ജെ. ചി​ന്ന​മ്മ, ബി.​ആ​ർ. കൈ​മ​ൾ ക​രു​മാ​ടി, സി​ദ്ദീ​ഖ് മൗ​ല​വി അ​യി​ല​ക്കാ​ട്, ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, പി.​എം. ഹ​ബീ​ബു​ല്ല, മേ​ഴ്സി ജോ​യി, ല​താ കൈ​മ​ൾ, ഫാ. ​ഡോ. ടി.​ടി. സ​ക്ക​റി​യ, ആ​ന്റ​ണി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ, ആ​മി​ന സ​ലാം, വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, എ.​കെ. സു​ൽ​ത്താ​ൻ, മാ​ർ​ട്ടി​ൻ പേ​രേ​ക്കാ​ട​ൻ, അ​മീ​ർ അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - LDF Lost Due to Betrayal in Liquor Policy: Madhya Nirodhana Samithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.