നോട്ട് പ്രതിസന്ധി: എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല ഇന്ന്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍കോട് വരെ എല്‍.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ദേശീയപാതയുടെ ഇടതുവശത്താണ് ചങ്ങല തീര്‍ക്കുന്നത്. പങ്കെടുക്കുന്നവര്‍ വൈകീട്ട് നാലിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലത്തെും.

അഞ്ചിന് പ്രതിജ്ഞ എടുക്കും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍, വി. ശശി, അഡ്വ. എന്‍. രാജന്‍, നീലലോഹിതദാസന്‍, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ കണ്ണികളാവും.

രാജ്ഭവന് മുന്നില്‍ നിന്നാരംഭിച്ച് ആലപ്പുഴ വഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോട് ടൗണ്‍ വരെയാണ് ചങ്ങല. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ ഭാഗമാവും. ഇടതുപക്ഷവുമായി സഹകരിക്കുന്ന ജെ.എസ്.എസ്, ഐ.എന്‍.എല്‍, സി.എം.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍. ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ട്ടികളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവും.

Tags:    
News Summary - ldf human chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.