ഫലം സർക്കാറിന്​ എതിരല്ല; ശൈലി മാറ്റില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ കനത്ത തിരിച്ചടി ലഭിച്ചിട്ടുണ്ടെന്നത്​ വസ്​തുതയാണെന്നു ം എന്നാൽ ഫലം സംസ്ഥാന സർക്കാറിന്​ എതിരായ ജനവിധിയോ ജനവികാരമോ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ത​​െൻറ ശൈ ലി മാറ്റില്ലെന്നും മന്ത്രിസഭ പുനഃസംഘടന ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു.

ത​ ​െൻറ ശൈലി ത​​െൻറ ശൈലി തന്നെയായിരിക്കും. അതിന്​ ഒരു മാറ്റവും വരില്ല. അതിനെക്കുറിച്ച്​ തെറ്റിദ്ധരിക്കുകയൊന്നു ം വേണ്ട. ആർക്കാണ്​ ധാർഷ്​ട്യം, ധാർഷ്​ട്യമില്ലായ്​മ എന്നതൊക്കെ ജനങ്ങൾക്ക്​ അറിയാം. അവർ വിലയിരുത്തും. താൻ ഇൗ നി ലയിലേക്ക്​ എത്തിയത്​ ഇത്രയും കാലത്തെ ത​​െൻറ ശൈലിയിലൂടെയാണ്​. ആ ശൈലി ഇനിയും തുടരുകതന്നെ ചെയ്യും. അതിൽ ഒരു മാറ്റ വും ഉണ്ടാവില്ല -പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ്​ തോൽവിയെതുടർന്ന്​ രാജി ആവശ്യപ്പെടുന്നത്​ സാധാരണ പ്രതിപക്ഷം ചെയ്യുന്നതാണ്​. പക്ഷേ, പരാജയം എൽ.ഡി.എഫി​​െൻറയോ സർക്കാറി​​െൻറയോ ബഹുജന പിന്തുണക്ക്​ ഉലച്ചിൽ തട്ടിച്ചതായി കരു തുന്നില്ല. സർക്കാറിന്​ ഇപ്പോഴും നല്ല അംഗീകാരം തന്നെയാണ്​ ബഹുജനങ്ങളിൽ ഉള്ളത്​. അത്​ തെളിയിക്കേണ്ട ഘട്ടത്തിലെ ല്ലാം കേരളം തെളിയിക്കുക തന്നെ ചെയ്യും.

തോൽവി സ്ഥായിയാണെന്ന തെറ്റിദ്ധാരണ വേണ്ട. പ്രചാരണവേളയിൽ മനസ്സിലാക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ടായിരുന്നു. മോദിയുടെ ഭരണം വീണ്ടും വരരുതെന്ന്​ ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്​. ഇതിൽ എൽ.ഡി.എഫിന്​ വോട്ട്​ ചെയ്യുന്ന നല്ലൊരു വിഭാഗവുമുണ്ട്​. കോൺഗ്രസിനാണ്​ രാജ്യഭരണത്തിന്​ നേതൃത്വം കൊടുക്കാൻ കഴിയുക എന്നതിനാൽ യു.ഡി.എഫിന്​ വോട്ട്​ ചെയ്യുന്നതാണ്​ നല്ലതെന്നാണ്​ അവർ ചിന്തിച്ചത്​. രാഹുൽ ഗാന്ധിയുടെ വയനാട്​ സ്ഥാനാർഥിത്വവും അതിൽ ഘടകമായി. ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനാണ് രാഹുലി‍​െൻറ സ്ഥാനാർഥിത്വം ഉപകരിക്കുകയെന്ന് അന്നേ പറഞ്ഞതാണ്.

എൽ.ഡി.എഫിന്​ കി​േട്ടണ്ട നല്ലൊരു പങ്ക്​ വോട്ട്​ അങ്ങനെ വിട്ടുപോയി. രാഹുല്‍ഗാന്ധി ഇവിടെ വന്നത് ജയിക്കാനുള്ള സീറ്റു തേടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതെന്ന കാര്യം അന്ന് അത്രത്തോളം ഞങ്ങള്‍ പറഞ്ഞിട്ടില്ല. ബി.ജെ.പിക്ക് സഹായകമാകും എന്നതിനാലാണ് അതു പറയാതിരുന്നത്. മറ്റ്​ ഘടകങ്ങൾ വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ എൻ.എസ്​.എസ്​ സമദൂര നിലപാട്​ പാലിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോൽവി: മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ചി​​ല ഘ​​ട​​ക​​ങ്ങ​​ളു​​ണ്ടാ​​യെന്ന്​ പിണറായി
തിരുവനന്തപുരം: തോ​​ൽ​​വി സ്ഥാ​​യി​​യാ​​ണെ​​ന്ന തെ​​റ്റി​​ദ്ധാ​​ര​​ണ വേ​​ണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്ര​​ചാ​​ര​​ണ​​വേ​​ള​​യി​​ൽ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ചി​​ല ഘ​​ട​​ക​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. മോ​​ദി​​യു​​ടെ ഭ​​ര​​ണം വീ​​ണ്ടും വ​​ര​​രു​​തെ​​ന്ന്​ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ന​​ല്ലൊ​​രു വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലു​​ണ്ട്. ഇ​​തി​​ൽ എ​​ൽ.​​ഡി.​​എ​​ഫി​​ന്​ വോ​​ട്ട്​ ചെ​​യ്യു​​ന്ന ന​​ല്ലൊ​​രു വി​​ഭാ​​ഗ​​വു​​മു​​ണ്ട്. കോ​​ൺ​​ഗ്ര​​സി​​നാ​​ണ്​ രാ​​ജ്യ​​ഭ​​ര​​ണ​​ത്തി​​ന്​ നേ​​തൃ​​ത്വം കൊ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ക എ​​ന്ന​​തി​​നാ​​ൽ യു.​​ഡി.​​എ​​ഫി​​ന്​ വോ​​ട്ട്​ ചെ​​യ്യു​​ന്ന​​താ​​ണ്​ ന​​ല്ല​​തെ​​ന്നാ​​ണ്​ അ​​വ​​ർ ചി​​ന്തി​​ച്ച​​ത്. രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ വ​​യ​​നാ​​ട്​ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​വും അ​​തി​​ൽ ഘ​​ട​​ക​​മാ​​യി.

ഇ​​ട​​തു​​പ​​ക്ഷ​​ത്തെ​​യാ​​ണ് ത​​ക​​ര്‍ക്കേ​​ണ്ട​​ത് എ​​ന്ന സ​​ന്ദേ​​ശം ന​​ല്‍കാ​​നാ​​ണ് രാ​​ഹു​​ലി‍െ​ൻ​റ സ്ഥാ​​നാ​​ർ​​ഥി​​ത്വം ഉ​​പ​​ക​​രി​​ക്കു​​ക​​യെ​​ന്ന് അ​​ന്നേ പ​​റ​​ഞ്ഞ​​താ​​ണ്. എ​​ൽ.​​ഡി.​​എ​​ഫി​​ന്​ കി​േ​​ട്ട​​ണ്ട ന​​ല്ലൊ​​രു പ​​ങ്ക്​ വോ​​ട്ട്​ അ​​ങ്ങ​​നെ വി​​ട്ടു​​പോ​​യി. രാ​​ഹു​​ല്‍ഗാ​​ന്ധി ഇ​​വി​​ടെ വ​​ന്ന​​ത് ജ​​യി​​ക്കാ​​നു​​ള്ള സീ​​റ്റു തേ​​ടി​​യാ​​ണെ​​ന്ന് ഇ​​പ്പോ​​ള്‍ എ​​ല്ലാ​​വ​​ര്‍ക്കും മ​​ന​​സ്സി​​ലാ​​യി. അ​​മേ​​ത്തി​​യി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്ന ഭീ​​തി​​കൊ​​ണ്ടാ​​ണ് രാ​​ഹു​​ല്‍ ഗാ​​ന്ധി വ​​യ​​നാ​​ട്ടി​​ല്‍ വ​​ന്ന​​തെ​​ന്ന കാ​​ര്യം അ​​ന്ന് അ​​ത്ര​​ത്തോ​​ളം ഞ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞി​​ട്ടി​​ല്ല. ബി.​​ജെ.​​പി​​ക്ക് സ​​ഹാ​​യ​​ക​​മാ​​കും എ​​ന്ന​​തി​​നാ​​ലാ​​ണ് അ​​തു പ​​റ​​യാ​​തി​​രു​​ന്ന​​ത്. മ​​റ്റ്​ ഘ​​ട​​ക​​ങ്ങ​​ൾ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കും. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ.​​എ​​സ്.​​എ​​സ്​ സ​​മ​​ദൂ​​ര നി​​ല​​പാ​​ട്​ പാ​​ലി​​ച്ചു എ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

പിണറായി രാജിവെക്കേണ്ട; ആൻറണിയുടെ രാജി കോൺഗ്രസിലെ ആഭ്യന്തരപ്രശ്നത്തിൽ -കാനം
മുണ്ടക്കയം: തെരഞ്ഞെടുപ്പ്​ പരാജയത്തി​​െൻറ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുണ്ടക്കയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പി​​െൻറ പേരില്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണി രാജിവെച്ചെന്നുള്ള പ്രചാരണം തെറ്റാണ്. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നം മൂലമായിരുന്നു ആൻറണിയുടെ രാജി.

തെരഞ്ഞെടുപ്പ്​ പരാജയം സൂക്ഷ്മമായി പരിശോധിച്ചു മാത്രമേ അഭിപ്രായം പറയാനാവു. മറ്റുള്ളവര്‍പോലെയല്ല ഇടതുമുന്നണി. തിരുവനന്തപുരത്തു സി.പി.എം കാലുവാരിയെന്നതും ശരിയല്ല. ഒരു മണ്ഡലം മാത്രമായി പറയാനാവില്ല. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും തങ്ങള്‍ വിജയപ്രതീക്ഷയില്‍ തന്നെയായിരുന്നുവെന്നും കാനം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.പി.എ. സലാം, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ നേതാക്കളായ എന്‍.ജെ. കുര്യാക്കോസ്, ടി.കെ. ശിവന്‍, വിനീത് പനമൂട്ടില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - LDF Failure- Pinarayi Vijayan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.