Posted On
date_range Updated On
date_range എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയെ സഹായിക്കുന്നു -കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് ജോഷി
ചേർത്തല: വയലാറിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര സഹമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി. മുരളീധരനും സന്ദർശിച്ചു.
സംസ്ഥാനത്ത് ക്രമസമാധാന അന്തരീക്ഷം തകർന്നിരിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും പരോക്ഷമായി എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് അക്രമികളെ സഹായിക്കുകയാണ്. കൊലക്കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. അേന്വഷണ ചുമതല സി.ബി.ഐക്ക് കൈമാറണം.
വിഷയത്തിൽ ഗൗരവമായി ഇടപെട്ടില്ലെങ്കിൽ സി.പി.എമ്മിന് പശ്ചിമബംഗാളിലെ അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.