പരിസ്ഥിതിലോല മേഖല; ഇടുക്കിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ

തൊടുപുഴ: വ​ന​മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വിനെതിരെ ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപനവുമായി എൽ.ഡി.എഫും യു.ഡി.എഫും. 10ന് എൽ.ഡി.എഫും 16ന് യു.ഡി.എഫും ഹർത്താൽ ആചരിക്കും. ഉത്തരവിനെതിരെ വ്യാഴാഴ്ച വൈകീട്ട് നിരവധി കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തും.

സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി 16നാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ആദ്യം എല്‍.ഡി.എഫും പിന്നീട് യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് ഇരുമുന്നണികളുടെയും ഹർത്താൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം. 

കസ്തൂരിരംഗന്‍: അന്തിമ വിജ്ഞാപനം ​വൈകും

കാ​ലാ​വ​ധി ജൂ​ൺ 30ന്​ ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ ആ​റു മാ​സംകൂ​ടി നീ​ട്ടു​ന്ന​ത്​

ന്യൂ​ഡ​ല്‍ഹി: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍ട്ടി​ലെ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി​മ​ന്ത്രാ​ല​യം ആ​റ്​ മാ​സം കൂ​ടി നീ​ട്ടാ​നൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ കാ​ലാ​വ​ധി ജൂ​ൺ 30ന്​ ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ ആ​റു മാ​സം കൂ​ടി നീ​ട്ടു​ന്ന​ത്.

റി​പ്പോ​ര്‍ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന പ​രാ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ മു​ന്‍ വ​ന​മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സ​ഞ്ജ​യ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നും ബം​ഗ​ളൂ​രു ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍സി​ലെ മു​ന്‍ പ്ര​ഫ​സ​ര്‍ ഡോ. ​ആ​ര്‍. സു​കു​മാ​ര്‍, ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട് സെ​ന്‍സി​ങ്​ ഡ​യ​റ​ക്ട​ര്‍, ജി​യ​ളോ​ജി​ക്ക​ല്‍ സ​ര്‍വേ ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ൽ തു​ട​ങ്ങി​യ​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യെ ക​ഴി​ഞ്ഞ മാ​സം നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മേ അ​ന്തി​മ വി​ജ്ഞാ​പ​നം ഉ​ണ്ടാ​കു​ക​യു​ള്ളൂ എ​ന്ന്​ മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വ് സൂ​ച​ന ന​ൽ​കി. ക​സ്തൂ​രി​രം​ഗ​ന്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി പ​റ​ഞ്ഞ​താ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി​യും വ്യ​ക്​​ത​മാ​ക്കി. പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ന്ന​തേ​യു​ള്ളൂ എ​ന്നും മ​ന്ത്രി എം.​പി​യെ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - ldf and udf hartal in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.