ലോ അക്കാദമി: രജിസ്ട്രേഷന്‍ വകുപ്പിന്‍െറ അന്വേഷണം വഴിമുട്ടി

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിന് ഭൂമി കൈമാറിയത് സംബന്ധിച്ച രജിസ്ട്രേഷന്‍ വകുപ്പിന്‍െറ അന്വേഷണം വഴിമുട്ടി. 1966 മുതലുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ളെന്ന് ജില്ല രജിസ്ട്രാര്‍ അറിയിച്ചതോടെയാണിത്. 1966 മുതല്‍ 1990വരെ വരവുചെലവ് കണക്കുകളോ ഭരണസമിതി അംഗങ്ങളുടെ പട്ടികയോ ട്രസ്റ്റ് ഹാജരാക്കിയിരുന്നില്ളെന്ന് കണ്ടത്തെിയത് ഇപ്പോഴത്തെ പരിശോധനയിലാണ്.

തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധാര്‍മിക സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ നിയമപ്രകാരം രൂപവത്കരിച്ച സംഘം ഇക്കാര്യത്തില്‍ കടുത്ത നിയമലംഘനമാണ് നടത്തിയത്. 1984ല്‍ ഭൂമി പതിച്ചുനല്‍കിയശേഷം നിയമാവലി ഭേദഗതികളൊന്നും ഫയല്‍ ചെയ്തിട്ടില്ല. അക്കാദമിയുടെ ‘ഭരണസംവിധാനത്തില്‍ എന്തെങ്കിലും ഭേദഗതി വരുത്തിയ വിവരം ഓഫിസിലെ രേഖകളിലില്ളെ’ന്ന ജില്ലരജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ തടഞ്ഞുനില്‍ക്കുകയാണ് തുടരന്വേഷണം. അക്കാദമി 2014 നവംബര്‍ 29ന് നിയമാവലിയും നിയമങ്ങളും ചട്ടങ്ങളും ഹാജരാക്കിയതാണ് ജില്ലരജിസ്ട്രാര്‍ ഓഫിസിലെ ചരിത്രരേഖ. ഇതോടൊപ്പം 1966 ഒക്ടോബര്‍ 17ന് തയാറാക്കിയതെന്ന് മാനേജ്മെന്‍റ് അവകാശപ്പെടുന്ന രേഖകളും ഹാജരാക്കിയിട്ടുണ്ട്.

അതനുസരിച്ച് 1966ല്‍ അന്നത്തെ കേരള ഗവര്‍ണര്‍ വി. വിശ്വനാഥനാണ് അക്കാദമിയുടെ മുഖ്യരക്ഷാധികാരി. മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉപരക്ഷാധികാരിയും. എന്നാല്‍, 1967 മേയ് 15മുതല്‍ 1973 ഏപ്രില്‍ ഒന്നുവരെയാണ് വി. വിശ്വനാഥന്‍ കേരളത്തില്‍ ഗവര്‍ണറായിരുന്നത്. അതിനാല്‍ അദ്ദേഹത്തെ മുഖ്യ രക്ഷാധികാരിയാക്കിയത് 1967ല്‍ ആയിരിക്കാം.

നിയമാവലി അനുസരിച്ച് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഭാരവാഹികളെ തെരഞ്ഞെടുക്കണം. അതില്‍നിന്ന് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കണം. ഇങ്ങനെ ജനാധിപത്യപരമായ നിയമാവലിയോടെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനാണ് 1968ല്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് ദേശീയ പ്രാധാന്യമുള്ള നിയമപഠനകേന്ദ്രത്തിന് യു.ജി.സിയുടെ അംഗീകാരം ലഭിക്കുന്നതിന് 1984ല്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, സ്ഥാപനം പിന്നീട് ഒരു കുടുംബത്തിലേക്ക് ചുരുങ്ങുന്നതായാണ് കാണുന്നത്.

Tags:    
News Summary - law accademi: no way to registration department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.