Posted On
date_range Updated On
date_range ലോ അക്കാദമി സമരം: സർക്കാർ ഇടപെടണം -കാനം
തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരത്തെ പിന്തുണക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സര്‍ക്കാരും കേരള സര്‍വകലാശാലയും പ്രശ്‌ന പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.
ഇതാദ്യമാണ് വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. നീതി നിഷേധത്തിനെതിരെ സംസ്ഥാന സർക്കാരും പൊലീസും ഉണർന്ന് പ്രവർത്തിക്കണം. കോളജ് മാനേജ്മെന്‍റ് തെറ്റ് തിരുത്താൻ തയാറാകണമെന്നും കാനം ആവശ്യപ്പെട്ടു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും കാനത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.