Posted On
date_range Updated On
date_range മുഖ്യമന്ത്രി പറയുന്നതിലല്ല കാര്യം –കാനം
കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനങ്ങളില്‍ പറയുന്നതിലല്ല കാര്യമെന്നും സര്‍ക്കാറാണ് തീരുമാനമെടുക്കുകയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അക്കാദമി ഭൂമിയുടെ വിഷയത്തില്‍ അന്വേഷണം നടത്തില്ളെന്നും ഭൂമി ഏറ്റെടുക്കില്ളെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷമേ പ്രതികരിക്കാനാവൂ. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുണ്ടെങ്കില്‍ എന്തുചെയ്യണമെന്ന് നിയമം പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.