Posted On
date_range Updated On
date_range വിദ്യാര്‍ഥി സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുത് –യെച്ചൂരി
കൊല്ലം: ലോ അക്കാദമിയിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോ അക്കാദമിയിലെ പ്രശ്നങ്ങളും സമരവും രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന നാടാണ് കേരളം. ലോ അക്കാദമി സമരത്തിലെ സി.പി.എം-സി.പി.ഐ നിലപാടുകളെക്കുറിച്ച് അഭിപ്രായം പറയുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.