ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതികാ സുഭാഷ്
ഏററുമാനൂർ: സി.പി.എമ്മുമായി താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ കെ.പി.സി.സി പ്രസിഡന്‍റിനെ വെല്ലുവിളിച്ച് ലതികാ സുഭാഷ്. മുല്ലപ്പള്ളിയെ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
എനിക്കെതിരെ മുല്ലപ്പള്ളി സി.പി.എം, ബി.ജെ.പി ബന്ധം ആരോപിക്കുന്നത് ബാലിശമാണ്. ഞങ്ങൾ ഏറ്റുമാനൂരുകാരെ ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. കാലം എല്ലാ തെളിയിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.
താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് മുല്ലപ്പള്ളി പറയുന്നു. അത് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. താന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്‍റെ സഹപ്രവര്‍ത്തകയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ലതിക ആരോപിച്ചു.
ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. സി.പി.എമ്മിന്‍റെ തിരക്കഥയായിരുന്നു ലതികയുടെ സ്ഥാനാർഥിത്വമെന്നും മുല്ലപ്പള്ളി ആരോപിച്ചു. കൂടാതെ ലതിക പാര്‍ട്ടിയോട് ചെയ്തത് നന്ദികേടാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.