ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെയുണ്ടായ ലാത്തിച്ചാർജിൽ മർദനമേറ്റ സംഭവത്തിൽ പൊലീസിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയിൽ വനിതാ നേതാവിന്റെ ഹരജി. പ്രതിഷേധക്കാർക്കിടയിൽനിന്ന് മാറിനിൽക്കുമ്പോൾ ക്രൂരമായ പൊലീസ് മർദനത്തിനിരയായെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഹരജി നൽകിയിരിക്കുന്നത്.
ലാത്തിച്ചാർജിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും മർദനം തുടർന്നു. ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അമിതാധികാര പ്രയോഗം നടന്നുവെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു. ഹരജി മേയ് 22ന് പരിഗണിക്കാൻ ജസ്റ്റിസ് ടി.ആർ. രവി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.