തൃപ്രയാർ: ചാർജ് ചെയ്യാനായി കിടക്കയിൽ വെച്ചുപോയ ലാപ്ടോപ്പ് ചൂടായി തീപിടിച്ചു. ഇതോടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു. മുറിയിലെ കിടക്കയും കടലാസുൾപ്പെടെ സാധനങ്ങളും കത്തിനശിച്ചു. നാട്ടിക ബി.എഡ് സെൻററിന് വടക്കുവശത്ത് താമസിക്കുന്ന കാഞ്ഞിരപറമ്പിൽ ശിവരാമെൻറ വീട്ടിലാണ് തീപിടുത്തമുണ്ടായത്.
ഇദ്ദേഹത്തിെൻറ മകൾ ഉപയോഗിക്കുന്ന ലാപ്ടോപ്പാണിത്. ശബ്്ദംകേട്ട് വീട്ടുകാർ എത്തിയതോടെയാണ് കിടക്കയിൽ തീപടർന്നത് കണ്ടത്. ഉടൻ തീയണച്ചതിനാൽ മറ്റ് നാശനഷ്്ടങ്ങളുണ്ടായില്ല. കിടക്കയിലെ സ്പോഞ്ചിലേക്ക് ചൂട് പരന്നതാണ് പെട്ടന്ന് തീപിടിക്കാൻ കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.