കോഴിക്കോട് : പട്ടികജാതി വിഭാഗങ്ങളുടെ ഭൂരഹിത പുനരധിവാസ പദ്ധതിയുടെ മാർഗ രേഖയിലെ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവ്. ആനുകൂല്യത്തിന് അർഹരായ ഗുണഭോക്താക്കളുടെ പ്രായം നിലവിൽ 60 ആയിരുന്നത് 70 ആയി ഉയർത്തി. വരുമാന പരിധി നിലിലുള്ള 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി.
50 വയസിന് മുകളിൽ പ്രായമുള്ളവരും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരമായ അവിവാഹിതരായ വനിതകളെ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് പരിഗണിക്കും. ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം അനുവദിച്ചു വാങ്ങുന്ന ഭൂമി ഗുണഭോക്താവ് നേരിൽ കണ്ട് താൽപ്പര്യപ്പെട്ടതാണെന്നും ഭവന നിർമാണത്തിന് അനുയോജ്യമാണെന്നും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫിസർ ഉറപ്പ് വരുത്തണമെന്നാണ് ഭേദഗതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.