ഭൂമി തരം മാറ്റം: നടപടികള്‍ വേഗത്തിലാക്കാൻ റവന്യൂ മന്ത്രിയുടെ നിർദേശം


കോഴിക്കോട് : ഭൂമി തരം മാറ്റ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി കെ.രാജൻ നിര്‍ദ്ദേശം. വ്യാഴാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ തരം മാറ്റ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് യോഘത്തിലാണ് നിർദേശം നൽകിയത്.

ഈ മാസം 31 ന് പുനലൂരില്‍ നടക്കുന്ന സംസ്ഥാന തല പട്ടയ വിതരണ പരിപാടിക്ക് ശേഷം സംസ്ഥാനത്തെ ആർ.ഡി.ഒ മാരുടെ യോഗം ഓണ്‍ലൈനായി ചേരാനും തീരുമാനിച്ചു. ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ബിജു, ജോയിന്‌റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ്ജ്, സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

News Summary - Land Type Change: Recommendation of the Minister of Revenue to expedite the process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.