ചുരം റോഡ് വീണ്ടും ഇടിഞ്ഞു; വാഹനങ്ങൾക്ക്​ ഭീഷണി, കൂടുതൽ നിയന്ത്രണങ്ങൾ

വൈത്തിരി: വയനാട് ചുരത്തിൽ വീണ്ടും റോഡി​‍െൻറ വശം ഇടിഞ്ഞ്​ വൻ ഗർത്തം രൂപപ്പെട്ടു. ഒമ്പതാം വളവിനു താഴെ തകരപ്പാടിക്കടുത്ത്​ നിർമാണം നടക്കുന്നിടത്ത്​ മൂന്നുദിവസം മുമ്പ്​ ഇടിഞ്ഞതിനോടു ചേർന്നാണ് വീണ്ടും ഇടിച്ചിലുണ്ടായത്. ​എട്ടര മീറ്റർ താഴ്ചയിൽനിന്ന്​ കോൺക്രീറ്റ് ബേസ് ഉയർത്തുന്നതിനിടെയാണ് റോഡി​‍െൻറ ഒരുവശം താഴേക്ക് പതിച്ചത്.

കഴിഞ്ഞ ദിവസത്തെ ഇടിച്ചിലിനെ തുടർന്ന് വൻ ഭാരമുള്ള വാഹനങ്ങൾ പൂർണമായും നിരോധിച്ചിരുന്നു. പകൽ നാലുചക്ര വാഹനങ്ങൾക്കും രാത്രി 10നുശേഷം 15 ടൺ വരെ ഭാരമുള്ള വലിയ വാഹനങ്ങൾക്കുമാണ്​ യാത്രാനുമതി ഉണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസുകൾ ഇതുമൂലം നിലച്ചിരുന്നു.

വീണ്ടും ഇടിച്ചിലുണ്ടായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കെ.എസ്.ആർ.ടി.സി മിനി ബസുകൾക്ക്​ ഇനി സിറ്റിങ്​ ലോഡ് മാത്രമേ ചുരത്തിൽ അനുവദിക്കൂ. അശാസ്​ത്രീയ നിർമാണമാണ്​ തുടർച്ചയായ ഇടിച്ചിലിനു കാരണമെന്ന്​ ആക്ഷേപമുണ്ട്​. പൊതുവെ കുഴപ്പമില്ലാത്ത റോഡാണ്​ നിർമാണത്തിനിടെ ഇടിയുന്നത്​.

Tags:    
News Summary - Land slide in thamarassery ghat road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.