വെള്ളം കയറിയ ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡ്
Posted On
date_range Updated On
date_range പയ്യാവൂരിൽ ഉരുൾപൊട്ടി; ശ്രീകണ്ഠപുരം മേഖല വെള്ളത്തിൽ
ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിലെ പയ്യാവൂര്‍ ചീത്തപ്പാറയിലും കുടിയാൻമലയിലും വനമേഖലയില്‍ ഉരുള്‍പൊട്ടി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇതേത്തുടർന്ന് ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി.
ശ്രീകണ്ഠാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ചെങ്ങളായി മേഖലയില്‍ വീടുകളും വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ മഴയില്‍ ചപ്പാരപ്പടവ് നഗരം വെള്ളത്തില്‍ മുങ്ങി. ഇന്നലെ അര്‍ധ രാത്രി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തേറണ്ടി, അരിപ്പാമ്പ്ര പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.