മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമയെ ജെ.സി.ബി യന്ത്രം കൊണ്ട് അടിച്ചു കൊന്നു

തിരുവനന്തപുരം: സ്വന്തം സ്ഥലത്തുനിന്ന്​ മണ്ണെടുപ്പ്​ തടഞ്ഞ യുവാവിനെ ജെ.സി.ബി യന്ത്രം കൊണ്ട് അടിച്ചു കൊന്നു. കാ ട്ടാക്കട കാഞ്ഞിരവിളയില്‍ ഇന്ന്​ പുലർച്ചെയാണ്​ സംഭവം. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത അമ്പലത്തിന്‍ കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനെത്തിച്ച ജെ.സി.ബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഗീതിന്‍റെ പുരയിടത്തില്‍ നിന്നും നിന്നും ഇന്നലെ രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബിയുമായി സംഗീതി​​​​െൻറ പറമ്പിൽ നിന്ന്​ മണ്ണ്​ കടത്താനെത്തിയത്​. മണ്ണ്​ കത്തുന്നത്​ തടഞ്ഞതിനെ തുടർന്ന്​ വഴക്കുണ്ടാവുകയും ജെ.സി.ബിയുടെ ബക്കറ്റ്​ ഭാഗം കൊണ്ട്​ സംഗീതിനെ അടിച്ചു വീഴ്​ത്തുകയുമായിരുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതി​​​​െൻറ ഭാര്യ സംഗീത പറഞ്ഞു.

വനം വകുപ്പ്​ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. ഇത്​ ചോദ്യം ചെയ്ത സംഗീത് തന്‍റെ കാര്‍ വഴിയില്‍ ഇട്ട് ജെ.സി.ബിയുടെ വഴി മുടക്കി. കാറിൽ നിന്ന്​ പുറത്തിറങ്ങി മണ്ണെടുപ്പ്​ ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ജെ.സി.ബി ഡ്രൈവർ പിടിയിലായി. ഒളിവിൽ പോയ ജെ.സി.ബി ഡ്രൈവർ വിജിനെ മാറാനെല്ലൂരില്‍ നിന്നാണ് പിടിയിലായത്. ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്. ഇനി അ‍ഞ്ച് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Land owner who questioned illegal mining killed by hitting JCB - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.