Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് ലക്ഷം രൂപ കവർന്നു
പുതുശ്ശേരി: പുതുശ്ശേരി കാളാണ്ടിത്തറയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ലക്ഷം രൂപ കവർന്നു. ഇൻസ്ട്രുമെേൻറഷൻ റിട്ട. ഉദ്യോഗസ്ഥൻ മുരളീധരെൻറ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുരളീധരനും ഭാര്യയും പാലക്കാട് മകളുടെ വീട്ടിൽ പോയി തിരിച്ചുവന്നപ്പോഴാണ് അറിയുന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷണം.
അലമാര തകർത്താണ് പണം എടുത്തതെന്ന് പൊലീസ് പറയുന്നു. സി.ഐ എൻ.എസ്. രാജീവ്, എസ്.ഐ വിപിൻ കെ. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.