ട്രെയിൻ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ഫറോക്കിലിറങ്ങിയ യാത്രക്കാരി ആശുപത്രിയിൽ മരിച്ചു

കടലുണ്ടി: ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും കാരണം അവശനിലയിൽ ഫറോക്കിലിറങ്ങിയ ട്രെയിൻ യാത്രക്കാരി ആശുപത്രിയിൽ മരിച്ചു. വടകര ചോറോട് തയ്യിൽ വളപ്പിൽ സുശീല (71) ആണ് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വ്യാഴാഴ്ച രാത്രി, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് യാത്രക്കാരിയായിരുന്ന ഇവർക്ക് തിരൂർ സ്​റ്റേഷൻ വിട്ടയുടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സഹായംതേടി എ.സി ഒഴിച്ചുള്ള കോച്ചുകളിലൊക്കെ നോക്കിയെങ്കിലും റെയിൽവേ ഉദ്യോഗസ്ഥരെയാരെയും കണ്ടില്ലത്രേ. ഗുരുതരാവസ്ഥ മനസ്സിലാക്കിയ സഹയാത്രികർ ഇരിപ്പിടം ഒഴിഞ്ഞ് ഇവർക്ക് കിടക്കാൻ സൗകര്യം ഒരുക്കി. യാ

ത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനി പ്രഥമശുശ്രൂഷയും കൃത്രിമ ശ്വാസോച്ഛാസവും നൽകിക്കൊണ്ടിരുന്നു. ഇതിനിടെ യാത്രക്കാരിൽ ചിലർ ചെറുവണ്ണൂർ കോയാസ് ആശുപത്രിയിലേക്ക് വിളിച്ച് അടിയന്തരമായി ആംബുലൻസ് ഫറോക്ക് സ്​റ്റേഷനിലെത്തിക്കാനാവശ്യപ്പെട്ടു. വണ്ടി ഫറോക്കിലെത്തുമ്പോൾ ആംബുലൻസ്​ സ്​റ്റേഷനിൽ തയാറായിരുന്നു.

മിനിറ്റുകൾക്കകം കോയാസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽനിന്ന്​ സഹോദരപുത്രനോടൊപ്പം മടങ്ങുകയായിരുന്നു സുശീല.

Tags:    
News Summary - Lady Train Traveller Died in Feroke -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.