കോഴിക്കോട്: യുവതിക്ക് മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം മൊബൈലിൽ പകർത്തിയ സംഭവത്തിൽ പിടിയിലായ യുവാക്കൾ റിമാൻഡിൽ. പുതിയാപ്പ ഉമ നിലയത്തിൽ ടി.പി. സുമീഷ് (36), കുന്ദമംഗലം സ്വദേശികളായ കാട്ടിൽ തൊടുകയിൽ ആദർശ് (22), താഴത്തെ പടിഞ്ഞാട്ട് ജിതിൻ (23) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
സുമീഷ് യുവതിയെ പ്രണയം നടിച്ച് വശീകരിച്ച് ആളില്ലാത്ത സമയം നോക്കി യുവതിയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് മൂവരും ചേർന്ന് നിർബന്ധിച്ച് മദ്യം നൽകി മയക്കിയശേഷം പീഡിപ്പിച്ചു. പീഡനവിവരം പുറത്തുപറയുന്നത് തടയാനാണ് നഗ്നദൃശ്യങ്ങൾ ഇവർ മൊബൈൽ കാമറയിൽ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു. പീഡനശേഷം അവശയായ യുവതിയെ ബൈക്കിൽ ഇരുത്തി ചുരിദാറിെൻറ ഷാൾ ഉപേയാഗിച്ച് കെട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ വെള്ളയിൽ എസ്.െഎ ജംഷീദിനെ വിവരം അറിയിക്കുകയും ഇവരെ തടഞ്ഞുവെക്കുകയുമായിരന്നു.
സുഖമില്ലാത്തതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് പ്രതികൾ യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വന്നിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞ് ജനം തടഞ്ഞുെവക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ നോർത് അസി. കമീഷണർ ഇ.പി. പൃഥിരാജും സംഘവുമാണ് മൂവരെയും അറസ്റ്റുചെയ്തത്. യുവതി ചികിത്സയിലാണ്. പ്രതികളിൽനിന്ന് ദൃശ്യം പകർത്തിയ മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു. ജിതിനും ആദർശും പ്ലമ്പിങ് ജോലിക്കാരാണ്. ചിട്ടിക്കമ്പനിയിലെ ജീവനക്കാരനാണ് സുമീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.