തൃശൂർ: ഗൾഫിൽ ബിസിനസ് നടത്തുന്ന ഭർത്താവ് അയച്ചു കൊടുത്ത പണംകൊണ്ട് വാങ്ങിയ ഭൂമിയും വീടും സ്വന്തം പേരിലാക്കിയ ഭാര്യ അത് തിരിച്ചു നൽകണമെന്ന് തൃശൂർ കുടുംബ കോടതി ഉത്തരവിട്ടു. വാടാനപ്പള്ളി ഗണേശമംഗലം നായരുശ്ശേരി അനിലൻ നൽകിയ ഹർജിയിൽ കുടുംബ കോടതി ജഡ്ജ് അനന്തകൃഷ്ണ നവാഡയുടേതാണ് ഉത്തരവ്.
അനിലൻ 30 വർഷമായി ഗൾഫിലായിരുന്നു. 2008ൽ നാട്ടിൽ വന്നശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടു. മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിന് ഗുണ്ടാ ആക്രമണത്തിന് ശ്രമം നടന്നതായി അനിലൻ കോടതിയിൽ ബോധിപ്പിച്ചു. ഇതോടെ താമസം വീടിനു പുറത്തേക്കു മാറ്റി.
വീടും പറമ്പും തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എ.സി. മോഹനകൃഷ്ണൻ മുഖേനയാണ് കുടുംബ കോടതിയെ സമീപിച്ചത്. അനിലെൻറ വാദം അംഗീകരിച്ച കോടതി വീടും പറമ്പും മറ്റ് നിക്ഷേപങ്ങളും തിരിച്ചു നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.