സംശയം വേണ്ട; ബസിൽ സ്​ത്രീകളുടെ സീറ്റ്​ അവർക്ക്​ ​തന്നെ

തൃശൂർ: ബസുകളിലെ സംവരണ സീറ്റില്‍ നിയമം ലംഘിച്ചാല്‍ ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമ ം ലംഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 രൂപ പിഴ ഈടാക്കും.

സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര ്‍ക്കിച്ചാൽ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം പൊലീസിന്​ അയാളെ അറസ്​റ്റ്​ ചെയ്യാം. ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്​ നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്​തമാക്കി.

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കിലേ പുരുഷന്‍മാര്‍ക്ക് ഇരിക്കാനാവൂ. സ്ത്രീകള്‍ കയറിയാല്‍ അവരുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാര്‍ എഴുന്നേറ്റ് കൊടുക്കുക തന്നെ വേണം. കെ.എസ്.ആര്‍.ടി.സി വോള്‍വോ, എ.സി ബസുകള്‍ ഒഴികെയുള്ള എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച്​ ശതമാനം ഗർഭിണികൾക്കുള്ളതാണ്​. റിസർവേഷൻ സൗകര്യമുള്ള ബസുകൾക്ക് ഇത് ബാധകമല്ല.

ബസിലെ സംവരണ സീറ്റുകള്‍ :
*അഞ്ച്​ ശതമാനം അംഗപരിമിതര്‍ക്ക് *കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ് *20 ശതമാനം സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് *20 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്
*അഞ്ച്​ ശതമാനം സീറ്റ് കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക് *ഒരു സീറ്റ് ഗര്‍ഭിണിക്ക്

Tags:    
News Summary - Ladies Seat Reservation in Buses- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.