കണ്ണൂർ: ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന് പിന്നാലെ, പൗരത്വബില്ലിനെതിരായ വിദ്യാർഥി രോഷം ആളിപ്പടരുേമ്പാൾ അതിലൊരു കനൽ കണ്ണൂർ സിറ്റിയിൽ നിന്നാണ്. ഡൽഹി ജാമിഅ കാമ്പസിൽ വിദ്യാർഥികളെ പൊലീസ് വളഞ്ഞിട്ട് തല്ലിയപ്പോൾ ലാത്തിയെ ഭയക്കാതെ സഹപാഠിക്ക് ചുറ്റുംനിന്ന് പ്രതിരോധം തീർത്ത പെൺകുട്ടികളിലൊരാൾ കണ്ണൂർ സിറ്റി ചിറക്കൽകുളം ഫിർദൗസിൽ സഖ്ലൂനിന്റെ മകൾ ലദീദയാണ്. ജാമിഅയിൽ ഒന്നാം വർഷ അറബിക് ബിരുദ വിദ്യാർഥിനിയാണ് ലദീദ.
ലദീദയുടെയും കൂട്ടുകാരുടെയുടെയും നേർക്കുണ്ടായ പൊലീസ് നടപടിയുടെ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ വൈറലായപ്പോൾ സഖ്ലൂൻ മകൾക്ക് അയച്ച വാട്സ് ആപ് സന്ദേശം ഇതാണ്. ‘‘ലദീദാ... നീ എനിക്ക് അഭിമാനം... ഈ ത്യാഗം വെറുതെയാകില്ല...’’ പിതാവിന്‍റെ പിന്തുണയുടെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച ചെയ്ത മകൾ കുറിച്ചത് ഇങ്ങനെ: ‘‘ഇതുപോലുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാർത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിന് ഭയക്കണം...’’
പിതാവ് മാത്രമല്ല, ഭർത്താവ് തിരുവനന്തപുരം പെരുമാതുറ സ്വദേശി ഷിയാസും ലദീദക്ക് പിന്തുണയുമായി രംഗത്തുണ്ട്.
മകളുടെയും ഉപ്പയുടെയും പോരാട്ട വീര്യത്തിന് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ ൈകയടിയാണ്. തന്നെയും കൂടെയുള്ള പലരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും പൊലീസ് പിന്നാലെയുണ്ടെന്നും ലദീദ പറഞ്ഞു. പൗരത്വബില്ലിനെതിരായ പ്രക്ഷോഭം ന്യായമാണെന്നും മകൾ അതിെൻറ മുൻനിരയിൽ കാണുന്നതിൽ അഭിമാനിക്കുന്നുവെന്ന് സഖ്ലൂൻ പറഞ്ഞു. സുരക്ഷയിൽ ആശങ്കയുണ്ട്. എങ്കിലും സമരമുഖത്ത് നിന്ന് ഓടിപ്പോരാൻ മകളോട് പറഞ്ഞിട്ടില്ല, പറയുകയുമില്ല. വരുന്നത് അപ്പോൾ നോക്കാമെന്നും പിതാവ് തുടർന്നു.
കണ്ണൂർ ഡി.ഐ.എസിൽ പ്ലസ് ടു പൂർത്തിയാക്കിയ ലദീദ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് എകണോമിക്സിൽ ബിരുദം നേടിയാണ് രണ്ടാം ബിരുദ കോഴ്സിന് ഈ വർഷം ഡൽഹി ജാമിഅയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.