കൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം കന്യാസ്ത്രീകൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തോലിക്ക നവീകരണ പ്രസ്ഥാനത്തിെൻറ ( കെ.സി.ആർ.എം) നേതൃത്വത്തിൽ എറണാകുളം ആർച്ച് ബിഷപ് ഹൗസിന്(കർദിനാളിെൻറ ആസ്ഥാനം) മുന്നിൽ സത്യഗ്രഹം നടത്തി.
കത്തോലിക്ക പുരോഹിതൻമാർ ലൈംഗിക പീഡന കേസുകളിൽ പ്രതികളാകുന്നതും ശിക്ഷിക്കപ്പെടുന്നതും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ അവർക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കാൻ ധാർമികത നഷ്ടമാെയന്ന് കെ.സി.ആർ.എം ലീഗൽ അഡ്വൈസർ അഡ്വ. ഇന്ദുലേഖ ജോസഫ് പറഞ്ഞു.
ഇക്കാര്യത്തിൽ കർദിനാൾ ഡോ. ജോർജ് ആലഞ്ചേരിക്ക് നോട്ടീസ് നൽകിയിട്ടും സഭ ഗൗനിക്കാത്ത സാഹചര്യത്തിലാണ് ബൈബിൾ പാരായണം ചെയ്ത് സൂചനാ സത്യഗ്രഹം ചെയ്തതെന്ന് ഇന്ദുലേഖ അറിയിച്ചു. ഇനി വനിത കമീഷനെ സമീപിക്കുമെന്നും വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
സത്യഗ്രഹം സത്യജ്വാല എഡിറ്റർ ജോർജ് മൂലേചാലിൽ ഉദ്ഘാടനം െചയ്തു. ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ജോസഫ് വെളിവിൽ, ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് ഇ.ആർ. ജോസഫ്, സിസ്റ്റർ മരിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.