നോക്കുകൂലി ചോദിച്ചതിന്​ പിടിച്ചുപറിക്ക്​ കേസെടുത്തു

കൊച്ചി: നോക്കുകൂലി ചോദിച്ചതിന് കുന്നംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പിടിച്ചുപറിക്കെതിരെ കേസെടുത്തതായി സർക്കാർ ഹൈകോടതിയിൽ. ഹൈകോടതി നിർദേശത്തെ തുടർന്ന്​ നോക്കുകൂലി ആവശ്യപ്പെടുന്നവ​ർ​െക്കതിരെ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്​.

നോക്കുകൂലി ചോദിച്ചാൽ കർശന നടപടി സ്വീകരിക്കാൻ ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്ന​ുണ്ട്​. ഇതി​െൻറ കരട് സർക്കാറി​െൻറ പരിഗണനയിലാ​െണന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നടപടികളെ സ്വാഗതം ചെയ്​ത കോടതി ചുമട്ടുതൊഴിലാളി നിയമ ഭേദഗതി എന്ന് നടപ്പാക്കുമെന്നും ആരാഞ്ഞു.

Tags:    
News Summary - labour extortion: A case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.