മണ്ണാർക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ ിനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല പ്രദേശത്തെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഭരണകക്ഷി എം.എൽ.എ ഫോറസ്റ്റർ സജീവനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുയർന്നത്.
സംഭാഷണത്തിേൻറതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നു. പൂഞ്ചോലയിലെ ഓടക്കുന്ന്, പാമ്പൻതോട് ആദിവാസി കോളനിയിലെ വനഭൂമി കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന ഉൾപ്പെടെ പൂർത്തിയാക്കി തുടർനടപടികൾക്കായി തയാറെടുക്കുമ്പോഴാണ് എം.എൽ.എയുടെ ഭീഷണിയെന്നാണ് ആക്ഷേപം.
പരിശോധന നടത്തിയ സ്ഥലത്തേക്ക് ഇനി പോകരുതെന്നും പോയാൽ മണ്ണാർക്കാട്ടെ ചില പൊലീസുകാരെ നേരത്തേ കൈകാര്യം ചെയ്ത പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. എന്നാൽ, ഇക്കാര്യം എം.എൽ.എ നിഷേധിച്ചു. പൂഞ്ചോലയിലെ കൈയേറ്റഭൂമി സംബന്ധിച്ച കാര്യങ്ങളിലെ സത്യാവസ്ഥ മറച്ചുെവച്ച് കൈയേറ്റമൊഴിപ്പിക്കാൻ ചെന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങൾ വിശദീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.