ഗ്രൂപ് അതിപ്രസരമാണ് കോൺഗ്രസിന്‍റെ പരാജയത്തിന് കാരണമെന്ന് കെ.വി തോമസ്

കൊച്ചി: ഗ്രൂപ് അതിപ്രസരമാണ് കോൺഗ്രസിന്‍റെ പരാജയത്തിന് കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ തിരുത്തലുകൾ വരുത്തിയിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെയെന്നും കെ.വി തോമസ് പറഞ്ഞു.

സംഘടന തലത്തിലെ വീഴ്ചകൾ കണ്ടെത്തി തിരുത്തണമെന്നും കെ.വി തോമസ് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാര്‍ട്ടി വിടുമെന്നും ഇടതുമുന്നണി സ്ഥാനാർഥിയായി എറണാകുളം സീറ്റിൽ കെ.വി തോമസ് മത്സരിക്കുമെന്നും അഭ്യൂഹം  ഉണ്ടായിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചത്.

Tags:    
News Summary - KV Thomas blamed group for Congress' defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.