Posted On
date_range Updated On
date_range കുവൈത്ത് ദുരന്തം: എം.എ. യൂസുഫലി 1.2 കോടി കൈമാറി
തിരുവനന്തപുരം: കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി 1.2 കോടി രൂപ നൽകി. ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ വീതമാണ് നല്‍കുക. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയാറാക്കിയ പട്ടിക പ്രകാരമാണ് തുക കൈമാറിയത്.
ലുലു ഗ്രൂപ് മേഖല ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരിക്ക് തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.