ഉള്ള്യേരി: 1969 ഡിസംബർ 18നു നടന്ന കുറ്റ്യാടി പൊലീസ് സ്റ്റേഷന് ആക്രമണത്തിന് നേതൃത്വം നൽകിയ അപ്പു ബാലുശ്ശേരി (76) നിര്യാതനായി. ഒള്ളൂര് പൊയിലുങ്കല്‍ താഴ താനോത്ത് നാരായണപുരിയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രിയോടെ കുഴഞ്ഞുവീണ അപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുറ്റ്യാടി സ്റ്റേഷന് ആക്രമണക്കേസിൽ എട്ടു വർഷം കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിൽമോചിതനായെങ്കിലും പുറത്തിറങ്ങിയ ഉടൻ 'മിസ' തടവുകാരനായി ജയിലിലടച്ചു. നക്സലൈറ്റ് പ്രസ്ഥാനത്തിെൻറ മുൻനിരപ്പോരാളിയായിരുന്ന ഇദ്ദേഹം തലശ്ശേരി, പുൽപ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണത്തിൽ പങ്കെടുത്തിരുന്നു.
കുന്നത്തറ ക്ഷീരവികസന സംഘം സ്ഥാപക ഡയറക്ടര്‍, ഒള്ളൂര് ഗവ.യു.പി.സ്കൂള്‍ പി.ടി.എ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലക്ഷ്മിയമ്മ. മക്കള്‍: സുരേഷ് (മിലിട്ടറി), ഷാനിഷ്, ഷൈനി. മരുമക്കള്‍: ഷീജ, രേവതി, പ്രശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.