കുട്ടനാട് സീറ്റ്​ കേരള കോൺഗ്രസിന്​ അവകാശപ്പെട്ടത്​ -ജോസ്​.കെ. മാണി

പാല: കുട്ടനാട്​ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സീറ്റ്​ കേരള കോൺഗ്രസ്​ എമ്മിന്​ അവകാശപ്പെട്ടതാണെന്ന് ജോസ്​.കെ. മാ ണി എം.പി. 2011ലെ തെരഞ്ഞെടുപ്പ്​ കാലത്ത്​ പുനലൂർ മണ്ഡലം കോണഗ്രസിന്​ വിട്ടു കൊടുത്തതിന്​ പകരം ലഭിച്ചതാണ്​ കുട്ടന ാട്​. കഴിഞ്ഞ തവണത്തെ പ്രത്യേക രാഷ്​ട്രീയ സാഹചര്യത്തിൻെറ അടിസ്ഥാനത്തിൽ അവിടെ ജോസഫ്​ ഗ്രൂപ്പിന്​ മത്സരിക്കാൻ വിട്ടുകൊടുത്തതാണ്​. എന്നാൽ സീറ്റ്​ കേരള കോൺഗ്രസ്​ മാണി വിഭാഗത്തിൻെറ അക്കൗണ്ടിലുള്ളതാണെന്നും തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട്​ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിന്​ തോമസ്​ ചാഴിക്കാടൻ ​െചയർമാനായി അഞ്ചംഗ സമിതിക്ക്​ രൂപം നൽകിയിട്ടുണ്ടെന്നും ജോസ്​.കെ. മാണി കൂട്ടിച്ചേർത്തു.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട്​ സംസ്ഥാന സർക്കാറിൻെറ സ്വരം മാറ്റത്തിന്​ പിന്നിൽ ദുഷ്​ടലാക്കും രാഷ്​ട്രീയവുമുണ്ടെന്ന്​ ജോസ്​.കെ. മാണി ആരോപിച്ചു. വോട്ട്​ ചെയ്യുകയെന്നത്​ ജനാധിപത്യ സംവിധാനത്തിൽ ഒരു പൗരൻെറ അവകാശമാണ്​. വോട്ട്​ ചേർക്കാൻ സമയം വേണമെന്നും പണം ​െചലവാകു​മെന്നും പറഞ്ഞ്​ വോട്ടവകാശം നിഷേധിക്കാൻ പാടില്ല. വോട്ടവകാശം നിഷേധിക്കുന്നത്​ ജനാധിപത്യത്തെ നിഷേധിക്കലാണെന്നും ജോസ്​.കെ. മാണി പറഞ്ഞു.

തെരഞ്ഞെടുപ്പ്​ വരാനുണ്ടെന്ന്​ മാസങ്ങൾക്കും വർഷങ്ങൾക്കും മുന്നേ അറിയാവുന്ന കാര്യമാണ്​. അതിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാറും തെരഞ്ഞെടുപ്പ്​ കമ്മീഷനും നേരത്തേ ചെയ്യേണ്ടതായിരുന്നു. പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്​ത വ്യക്തിക്ക്​ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടില്ല എന്നു പറഞ്ഞാൽ എന്തു ചെയ്യാൻ സാധിക്കും. 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്​ അത്​ ഉൾപ്പെടുത്തണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ട്​ നിയമപരമായി ചെയ്യാവുന്നതെന്താണെന്ന്​ പഠിച്ച്​ അതനുസരിച്ച്​ മ​ുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - kuttanad is kerala congress mani 's account said jose k mani -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.