കുട്ടനാട് വികസന സമിതി പുനസംഘടിപ്പിച്ചു

കോഴിക്കോട് : കുട്ടനാട് വികസ സമിതി ജനറൽ കൗൺസിൽ പുനസംഘടിപ്പിച്ചു. കൃഷി വകുപ്പ് ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സമിതി പുനസംഘടിപ്പിച്ചത്. കൃഷി മന്ത്രിയാണ് ചെയർമാൻ. കർഷക പ്രതിനിധിയായ വെളിയനാട്, കന്നങ്കരി, പുത്തൻപറമ്പിൽ കെ.ഗോപിനാഥനാണ് വൈസ് ചെയർമാൻ.

ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസറാണ് സെക്രട്ടറി. ആലപ്പുഴ, മാവേലിക്കര, കോട്ടയം എം.പിമാരും തിരുവല്ല, മാരാരിക്കുളം, ആലപ്പുഴ,കുട്ടനാട്, പന്തളം,കോട്ടയം, കായംകുളം, മാവേലിക്കര, കടുത്തുരുത്തി, വൈക്കം, ഏറ്റുമാന്നൂർ, ചങ്ങനാശേരി എം.എൽ.എമാരും കാർഷികോൽപ്പാദന കമ്മീഷണർ കൃഷി ഡയറക്ടർ, കലക്ടർ (ആലപ്പുഴ, കോട്ടയം, പത്തനംതിട്ട) തുടങ്ങിയവർ അംഗങ്ങളുമാണ്.

തൃശൂർ കൃഷി അഡീഷണൽ ഡയറക്ടർ (സി.പി), കെ.എസ്.എസ്.ഡി.എ അഡീഷണൽ ഡയറക്ടർ. മങ്കൊമ്പ് റൈസ് റിസർച്ച് സ്റ്റേഷൻ പ്രഫസർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ (കോട്ടയം, പത്തനംതിട്ട), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ( ആലപ്പുഴ, കോട്ടയം, പത്തനംതിട്ട), ജില്ലാ പഞ്ചായത്ത് വികസന സ്റ്റന്റിങ് കമ്മിറ്റി ചെയർമാൻ( ആലപ്പുഴ, കോട്ടയം, പത്തനംതിട്ട), കൃഷി ഡയറക്ടർ (വി.എം) ( ആലപ്പുഴ, കോട്ടയം, പത്തനംതിട്ട), ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ് (ആലപ്പുഴ, കോട്ടയം, പത്തനംതിട്ട), പാടശേഖര സമിതി പ്രതിനിധികൾ എന്നിവരാണ് അംഗങ്ങൾ.       

Tags:    
News Summary - Kuttanad Development Committee reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.