കുന്നംകുളം: ഫുട്ബാൾ കളിക്കിടെ സഹപാഠികൾക്കു നേരെ ചരൽ തെറിപ്പിച്ചുവെന്ന് ആരോപിച്ച് നാലാം ക്ലാസുകാരനായ വിദ്യാർഥിക്ക് വൈദികനായ അധ്യാപകന്റെ ക്രൂര മർദനം. ആർത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലാണ് സംഭവം. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ഫെബിൻ കൂത്തൂരിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്തു.
സഹപാഠികൾക്കൊപ്പം ഫുട്ബാൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദിച്ചതത്രെ. ചെവിയിൽ പിടിച്ചുതൂക്കി നൂറു മീറ്ററോളം കുട്ടിയെ വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചശേഷം വടികൊണ്ട് ദേഹമാസകലം ക്രൂരമായി തല്ലുകയും കൈകളിൽ ബലമായി പിച്ചി തൊലിയെടുക്കുകയും ചെയ്തുവെന്ന് പറയുന്നു. വടി പൊട്ടുംവരെ കുട്ടിയെ മർദിച്ചെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തി. അവശനിലയിലായ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.