സർക്കാർ പ്രവാസികളെ അവഹേളിക്കുന്നു- കുഞ്ഞാലിക്കുട്ടി

മലപ്പുറം: അന്തർ സംസ്ഥാന തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞ് പ്രവസികളെ അവഹേളിക്കുകയായിരുന്നു സർക്കാരെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികള്‍ക്ക് പരിഗണന നേരത്തെ തന്നെ ഇല്ല. ഇപ്പോൾ അവഹേളനം കൂടിയായി. ഇതര സംസ്ഥാനത്തുള്ള ആളുകൾക്ക് കൊടുക്കുന്ന പരിഗണന പോലും പ്രവാസി മലയാളികൾക്ക് കൊടുക്കുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രവാസികളെ രാജ്യദ്രോഹികളെ പോലെ കാണുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു‍. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് ലഭിക്കില്ലെന്ന തരത്തില്‍ ഉത്തരവിറക്കാനുള്ള ആത്മധൈര്യം അവിശ്വസനീയമാണ്. അന്തർ സംസ്ഥാന തൊഴിലാളികളും പ്രവാസികളും തമ്മില്‍ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് കൊടുക്കേണ്ടതില്ലെന്ന ഉത്തരവ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kunjalikutty slams government on pravasi issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.