രാജിവെക്കാൻ കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്; പകരക്കാരൻ സമദാനിയെന്ന് സൂചന

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം ബുധനാഴ്​ച രാജി സമർപ്പിക്കും. സ്​പീക്കർക്ക്​ രാജി സമർപ്പിക്കുന്നതിന്​ കരിപ്പൂരിൽനിന്ന്​ ദൽഹിയിലേക്ക്​ വിമാനത്തിൽ അദ്ദേഹം യാത്ര തിരിച്ചു. വൈകീട്ട്​ മൂന്ന് ഡൽഹിയിലെത്തുന്ന കുഞ്ഞാലിക്കുട്ടി സ്​പീക്കറുടെ സമയം കിട്ടിയാൽ ബുധനാഴ്​ച തന്നെ രാജി സമർപ്പിക്കും. ഇല്ലെങ്കിൽ വ്യാഴാഴ്​ചയായിരിക്കും നടപടികൾ പൂർത്തിയാക്കുക.

മലപ്പുറത്തുനിന്നോ വേങ്ങരയിൽനിന്നോ നിയമസഭയിലേക്ക്​ ജനവിധി തേടും. അദ്ദേഹത്തിന്​ പകരം പാർലമെൻറിലേക്ക്​ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുസ്​ലിം ലീഗ്​ സീനിയർ വൈസ്​ പ്രസിഡൻറ്​​ എം.പി. അബദ്​ുസമദ് സമദാനിക്കാണ് മുൻഗണന. കൂടാതെ മൂന്ന്​ പേരുകൾ കൂടി പരിഗണനയിലുണ്ട്​. ഇബ്രാഹിം സുലൈമാൻ സേട്ടുവി​െൻറ മകൻ സിറാജ്​ സേട്ട്, മണ്ണാർക്കാട് എം.എൽ.എ എൻ. ശംസുദ്ദീൻ, വേങ്ങര എം.എൽ.എ കെ.എൻ.എ. ഖാദർ എന്നിവരാണ് പരിഗണിക്കപ്പെടുന്നവർ. അബ്​ദുസമദ്​ സമദാനിക്കാണ്​ കൂടുതൽ സാധ്യത എന്നാണ് അറിയുന്നത്.

പി.വി. അബ്ദുൽ വഹാബി​െൻറ രാജ്യസഭാഅംഗത്വകാലാവധി ഉടൻ കഴിയുമെങ്കിലും അദ്ദേഹം തുടരാനാണ്​ സാധ്യത. നിയമ സഭതെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന്​ പറഞ്ഞ്​ കേൾക്കുന്നുണ്ടെങ്കിലും മിക്കവാറും രാജ്യസഭാ അംഗമായി തുടരാനാണ് സാധ്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.