കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും; എം.പി സ്​ഥാനം രാജിവെക്കും

മലപ്പുറം: മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്​ഥാന രാഷ്​ട്രീയത്തിലേക്ക്​ മടങ്ങി​െയത്തുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം ലോക്​സഭാംഗത്വം രാജിവെച്ച്​ നിയമസഭയിലേക്ക്​ മത്സരിക്കും. മലപ്പുറം ജില്ല ലീഗ്​ ഓഫിസിൽ ചേർന്ന മുസ്​ലിം ലീഗ്​ പ്രവർത്തക സമിതിയുടെതാണ്​ തീരുമാനം.

നിലവിൽ മലപ്പുറം പാർലമെൻറ്​ മണ്ഡലത്തെയാണ്​ കുഞ്ഞാലിക്കുട്ടി​ പ്രതിനിധീകരിക്കുന്നത്​. സംസ്​ഥാനത്തെ പ്രത്യേക രാഷ്​ട്രീയ സാഹചര്യം കണക്കിലെടുത്താണ്​ കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന്​ ​സംസ്​ഥാന സെക്രട്ടറി കെ.പി.എ മജീദ്​ അറിയിച്ചു. യു.ഡി.എഫിനെ വിജയത്തിലേക്ക്​ കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

വിഭാഗീയ പ്രവർത്തനങ്ങൾ ഒരു കാലത്തും മുസ്​ലിംലീഗി​െൻറ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം നിയമസഭ തെര​ഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ചിലരുടെ നീക്കമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനെ പൊളിച്ചു കൊടുക്കാൻ വരും ദിവസങ്ങളിൽ യു.ഡി.എഫ്​ നേതാക്കൾക്കൊപ്പം നിന്ന്​ പ്രവർത്തിക്കും.

പാർട്ടി അണികളിലുള്ള അവ്യക്​തത മാറ്റാനും സംസ്​ഥാന രാഷ്​ട്രീയത്തിൽ സജീവമാവാനുമാണ്​ നേരത്തേ തന്നെ ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നാണ്​ ലീഗ്​ നേതൃത്വം വിശദീകരിക്കുന്നു​. സംസ്​ഥാനത്ത്​ യു.ഡി.എഫിന്​ മേൽകൈ ഉണ്ടാക്കാൻ വലിയ തോതിലുള്ള ​പ്രചാരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവാണ്​ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിന്​ പിന്നിലുള്ളതെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.