തീവ്രവാദിയെങ്കിൽ തനിക്കെതിരെ നടപടിയെടുക്കൂ –കുമ്മനം

കോഴിക്കോട്: തീവ്രവാദിയെങ്കിൽ തനിക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ.  കുമ്മനം തീവ്രവാദിയായതിനാൽ വേദി പങ്കിടാനാകില്ലെന്ന് മന്ത്രി എ.കെ. ബാല​െൻറ ഒാഫിസ് അറിയിച്ചെന്ന ആരോപണങ്ങളെ കുറിച്ച്  മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രിയെന്ന നിലയിൽ എ.കെ. ബാലന് ഇക്കാര്യത്തിൽ അധികാരമുണ്ട്. തന്നെ തീവ്രവാദിയെന്ന് വിളിച്ചതിൽ ജനങ്ങളാണ് മറുപടി പറയേണ്ടത്. ഇതുവരെ അങ്ങനെ ഒരാരോപണം തനിക്കെതിരെ ആരും ഉയർത്തിയിട്ടില്ല. ആറന്മുള വിഷയത്തിൽ സി.പി.എം നേതാക്കളായ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്, എം.എ ബേബി എന്നിവരുമൊക്കെയായി ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അന്നൊന്നും ആരും അയിത്തം കൽപിച്ചിട്ടില്ല. അസഹിഷ്ണുതയിൽനിന്നാണ് ഇങ്ങനൊരു തീരുമാനം വന്നതെന്നും കുമ്മനം പറഞ്ഞു.

Tags:    
News Summary - kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.