മാണിയെ​ എൻ.ഡി.എയിലേക്ക്​ സ്വാഗതം ചെയ്​ത്​ കുമ്മനം

തിരുവനന്തപുരം: കേരള കോൺഗ്രസ്​ എം അധ്യക്ഷൻ കെ.എം. മാണി​െയ എൻ.ഡി.എയിലേക്ക്​ സ്വാഗതം ചെയ്​ത്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എൻ.ഡി.എയുടെ കാഴ്​ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരു​െട മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന്​ കുമ്മനം പറഞ്ഞു. 

എൻ.ഡി.എയിലേക്ക്​ വരുന്നതിന്​ മാണി അനുകൂലമായി പ്രതികരിക്കുകയാണെങ്കിൽ അക്കാര്യം ഘടക കക്ഷികൾ യോഗം ചേർന്ന്​ തീരുമാനമെടുക്കും. ബി.ഡി.ജെ.എസുമായുള്ള പ്രശ്​നങ്ങൾ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്​ മുമ്പ്​ പരിഹരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു.​​

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ കേന്ദ്ര ഭരണത്തി​​​െൻറ വിലയിരുത്തലാകി​െല്ലന്ന്​ കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം പറഞ്ഞു. ബി.ഡി.ജെ.എസുമായുള്ള പ്രശ്​നം പരിഹരിക്കാനാകു​െമന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Kummanam Welcome Mani to NDA - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.