കുമ്മനം രാജശേഖര​െൻറ 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു

തിരുവനന്തപുരം: ആദിവാസി യുവാവ് മധുവി​​​െൻറ ദാരുണമരണത്തിനുത്തരവാദിത്തം സര്‍ക്കാറിനാണെന്നാരോപിച്ച് ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ നടത്തിയ 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. മാര്‍ച്ച് 17 മുതല്‍ 23 വരെ മണ്ഡലാടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം നടക്കും. തുടര്‍ന്ന്, നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ അവരവരുടേതായ നിലയിലും പരിപാടികള്‍ സംഘടിപ്പിക്കും. സി.കെ. ജാനു പാലക്കാട്ട് പട്ടിണി മാര്‍ച്ച് നടത്തുമെന്നും കുമ്മനം പറഞ്ഞു.  

അഗസ്ത്യര്‍ മലയിലെ മൂപ്പന്‍ ഭഗവാന്‍ കാണി കുമ്മനത്തിനെ ഓലത്തൊപ്പി അണിയിക്കുകയും അമ്പും വില്ലും സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്ന്, നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിപ്പിച്ചത്. ഒ. രാജഗോപാല്‍ എം.എൽ.എ,  അഡ്വ. അയ്യപ്പന്‍പിള്ള, എന്‍.ഡി.എ നേതാക്കളായ പി.കെ. കൃഷ്ണദാസ്, ചൂഴാല്‍ നിര്‍മലന്‍, കെ.കെ. പൊന്നപ്പൻ, വി.വി. രാജേന്ദ്രന്‍, കുരുവിള മാത്യൂസ്, ഗോപകുമാർ, സോമശേഖരന്‍നായര്‍, എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    
News Summary - Kummanam Rajashekharan's Protest on Madhu case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.