Posted On
date_range Updated On
date_range ഹൃദയാഘാതം: കുമരകം സ്വദേശിനി ന്യൂസിലാൻഡിൽ മരിച്ചു
കോട്ടയം: കുമരകം സ്വദേശിനിയായ 27കാരി ന്യൂസിലാൻഡിൽ നിര്യാതയായി. ചെന്നാത്ത് ടിജിന്റെ ഭാര്യ ജെസ് ലീന ജോർജ് (അന്ന) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം.
ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്. എം.എസ്.ഡബ്ല്യു ബിരുദധാരിയായിരുന്നു.
മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.