നിരീക്ഷണത്തിൽ കഴിയുന്ന പള്ളി വികാരി കുരിശുമല കയറി; പൊലീസ് കേസെടുത്തു

നടുവിൽ: മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച കുടിയാന്മലയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇടവക വികാരി വിശ്വാസികളോടൊപ ്പം കുരിശ് മലകയറിയത് വിവാദമായി. പത്തോളം വിശ്വാസികളോടൊപ്പം ശനിയാഴ്ച രാവിലെയാണ് വികാരി ഫാ. ലാസർ വരമ്പകത്ത് പള്ള ിക്കു പിറകിലായുള്ള മല കയറിയത്. സംഭവങ്ങളുടെ ദൃശ്യം വാട്ട്സ് ആപ്പിൽ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് സൂപ്ര ണ്ടിന്‍റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തിന്‍റെ നിർദേശത്തിൽ കുടിയാന്മല പൊലീസ് കേസെടുക്കുകയും ചെയ്തു.

ദുബൈയിൽ നിന്നും വന്ന യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ മാർച്ച് 29 മുതൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വൈദികൻ. യുവാവിന്‍റെ മാതാപിതാക്കൾക്ക് വെള്ളിയാഴ്ച രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നു പേരും ഇപ്പോൾ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പള്ളിയുമായി ദൈനംദിന പ്രവർത്തനങ്ങളിൽ ബന്ധപ്പെടുന്നയാളാണ് ഇന്നലെ രോഗബാധ തിരിച്ചറിഞ്ഞ കുടുംബനാഥൻ. ഈ കുടുംബനാഥനുമായി ഇടപെട്ടതിനെ തുടർന്നാണ് വൈദികനോട് നിരീക്ഷണത്തിൽ കഴിയുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്.

മറ്റുള്ളവരുമായി ഇടപഴകിയിട്ടില്ലെന്നും അപവാദ പ്രചരണങ്ങൾ കാട്ടരുതെന്നും സൂചിപ്പിച്ച് വൈദികൻ 29ന് ശബ്ദസന്ദേശവും നൽകിയിരുന്നു. യുവാവിന് രോഗബാധ തിരിച്ചറിയുന്നതിനു മുമ്പ് ഇയാളുടെ പിതാവ് കുടിയാന്മല ടൗണിലും ചില വ്യാപാര സ്ഥാപനങ്ങളിലും ചെന്ന സി.സി.ടി.വി. ദൃശ്യങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വെള്ളിയാഴ്ച ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുടിയാന്മലയിൽ ഉള്ളവർക്ക് ആശങ്ക വർധിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിരീക്ഷണത്തിൽ കഴിയേണ്ട വൈദികൻ വിശ്വാസികളും ആയി മല കയറുകയും ചെയ്തത്. ശനിയാഴ്ചത്തെ സംഭവങ്ങളെ തുടർന്ന് വീണ്ടും 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയുവാൻ ആരോഗ്യ വകുപ്പ് വൈദികനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Kudiyanmala Church Priest Violate Covid 19 Precuations; Police Charge Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.