താന്‍ നിപരാധിയാണെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ

താമരശ്ശേരി: ബന്ധുക്കളുടെ ദുരൂഹമരണങ്ങളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ. തന്റെ ഭാര്യ ജോളി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം .അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും ഷാജു പറഞ്ഞു.

ഭാര്യയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഫോറന്‍സിക്ക് പരിശോധനാ ഫലം വന്നതിനുശേഷമെ കൊലപാതകമാണോഅതൊ സാധാരണ മരണമാണോ എന്ന് പറയാനാവൂ എന്നും ഷാജു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു. തന്നെ അനോഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ചിലമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു . താന്‍ അധ്യാപകനാണ് . തനിക്ക് കളളം പറയേണ്ട കാര്യമിലെന്നും കേസന്വേഷണത്തെ ഒട്ടും ഭയക്കുന്നില്ലെന്നും ഷാജു പ്രതികരിച്ചു.

Tags:    
News Summary - Kudathai Murders - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.