ജോസ് കെ മാണി തോറ്റാൽ പാതി മീശ വടിക്കുമെന്ന് ബെറ്റ്; ഒടുവിൽ വാക്ക് പാലിച്ച് പൗലോസ് കടമ്പംകുഴി
കോട്ടയം: പാലായിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. എന്നാൽ മാണി എന്തായാലും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു കെ.ടി.യു.സി.എം കോട്ടയം ജില്ലാ പ്രസിഡൻറ് പൗലോസ് കടമ്പംകുഴിക്ക്. ആ ഉറപ്പിൻമേൽ അദ്ദേഹം സുഹൃത്തുമായി ബെറ്റ് വെക്കുകയും ചെയ്തു. ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്നും അവർ തോറ്റാൽ തെൻറ പാതി മീശ വടിക്കുമെന്നുമായിരുന്നു പൗലോസിെൻറ ബെറ്റ്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇരുവരും പരാജയപ്പെടുകയും ചെയ്തു. പറഞ്ഞ വാക്ക് പാലിച്ച് പൗലോസ് കടമ്പംകുഴി പാതി മീശ വടിക്കുകയും ചെയ്തു.
'ഇന്നലെ വന്ന തെരഞ്ഞെടുപ്പില്‍ എെൻറ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും എെൻറ നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എെൻറ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിെൻറ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പാഠം ഉള്‍കൊണ്ട് കൊണ്ട് മുന്നോട്ട് വരും. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാവും.' -പൗലോസ് കടമ്പംകുഴി പ്രതികരിച്ചു.
പാലയില്‍ 11,246 വോട്ടുകളുടെ ഞെട്ടിക്കുന്ന ഭൂരിപക്ഷമായിരുന്നു മാണി സി. കാപ്പന് ലഭിച്ചത്. കാപ്പന് ആകെ 67638 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജോസ് കെ മാണിക്ക് 52697 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.